2009, ജൂൺ 29, തിങ്കളാഴ്‌ച

ഒരു നിമിഷം...1

ഒരു നിമിഷം...2

ഒരു നിമിഷം...-3

2009, ജൂൺ 28, ഞായറാഴ്‌ച

രാവണപ്രണയം-1

രാവണപ്രണയം-2

രാവണപ്രണയം-3

രാവണപ്രണയം-4

രാവണപ്രണയം-5

പ്രണയം....

2009, ജൂൺ 27, ശനിയാഴ്‌ച

എന്റെ സ്വപ്നങ്ങൾ....



ഞാൻ മനുകുട്ടൻ എന്ന ശ്യാം.
ഞാൻ പുതിയ ഒരു
ബ്ലോഗ്തുടങ്ങുകയണു.എന്റെ സ്വപ്നങ്ങൾ എന്നാണു ഞാൻ അതിനു പേരു നൽകിയിരിക്കുന്നതു.....
സ്വപ്നങ്ങൾ.......ഒരോ ജീവൻ തുടിക്കുന്ന വസ്തുവിലും മുന്നൊട്ടുള്ള ഒരോ കാൽ വെയ്പ്പുകളും അവന്റെസ്വപ്നങ്ങളുടെ അടിസ്താനത്തിൽ ആയിരിക്കും...
ഞാൻ എന്റെ ഒർക്കുട്ടിലെ പ്രൊഫൈല്‍
അദ്യം എന്നെ കുറിച്ചു എഴുതിയിരുന്നതു സ്വപ്നലോകത്തെ രാജകുമാരൻ എന്നാണ്. . സ്വപ്നങ്ങൾ അ വാക്കുകളിൽ പോലും എന്നെ വികാരാധീനനാക്കാൻ കഴിയുന്ന എന്തൊ നിറഞ്ഞു തുളുമ്പുന്നു...
നിങ്ങ
പർവ്വതങ്ങളോളം വലിപ്പം ഉള്ള സ്വപ്നങ്ങൾകാണു... എങ്കിൽ നിങ്ങൾക്കു കുന്നോളോമെങ്കിലും സ്വന്തമാക്കാം എന്നു വിശ്വസിക്കുന്ന ഓരാളാണു ഞാൻ ...ഞാനി സഞ്ചരിക്കുന്ന ഒരോ നിമിഷങ്ങളും മുൻപ്‌ എന്റെ അഗ്രഹങ്ങൾ ഒന്നുമില്ലയിരുന്നു..എന്റെ സുവർണ സ്വപ്നങ്ങൾ മാത്രമായിരുന്നു. ഞാൻ കുറിക്കുന്ന ഒരൊ വരികളിലും ഞാൻ അറിയാതെ എന്റെ സ്വപ്നങ്ങൾവന്നു നിറയുകയാണു..പലതും എനിക്കു ലഭിക്കില്ല എന്നു അറിയമെങ്കിലും ഇപ്പൊഴും ഞാൻ സ്വപ്നം കാണുകയാണു അതൊക്കെ ..അതു കൊണ്ടാണു എന്റെ ബ്ലോഗിനു എന്റെസ്വപ്നങ്ങൾ എന്നു നാമകരണം ചെയ്തതു...

സുഹൃത്തെ നിങ്ങളും ഇന്നു മുതൽ നല്ല നല്ല
സ്വപ്നങ്ങൾകാണുക. വല്ലപ്പൊഴും എന്റെ ഇ‌ ബ്ലോഗ്സന്ദർശിക്കുക..എന്റെ ഭ്രാന്തൻ സ്വപ്നങ്ങൾ ഇതിൽ കുറിച്ചിടാൻ ശ്രമിക്കും.അതിനു നല്ല അഭിപ്രായം എഴുതുക..ഇനിയുള്ള രാത്രികൾ സുന്ദര സ്വപ്നങ്ങൾനിറയാൻ അശംസിക്കുന്നു...ആ സ്വപ്നസാക്ഷാത്കാരത്തിനായി ഞാനും പ്രാർഥിക്കാം....
എന്നു മനു.

2009, ജൂൺ 26, വെള്ളിയാഴ്‌ച

എം.ടി സാറിന്റെ കലാലയഓര്‍മ്മകള്‍ .......


എം.ടി വാസുദേവന്‍ നായര്‍.......
കോളേജുകളില്‍ അക്കാലത്ത്‌ മൂന്നോ നാലോ മാസം നീണ്ട ഒഴിവുണ്ടായിരുന്നു. ഞാന്‍ പഠിച്ച വിക്ടോറിയ കോളേജിലാണെങ്കില്‍ വിപുലമായ ലൈബ്രറി സംവിധാനമുണ്ടായിരുന്നു. ക്ലാസിക്‌ കൃതികളും മറ്റും അടങ്ങിയ അപൂര്‍കജശേഖരമുള്ള ഒരു ലൈബ്രറിയായിരുന്നു അത്‌. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയുടെ രണ്ട്‌ പ്രധാനപ്പെട്ട കോളേജുകളായിരുന്നു വിക്ടോറിയയും മംഗലാപുരം ഗവണ്‍മെന്റ്‌ ആര്‍ട്ട്‌സ്‌ കോളേജും. എന്റെ ജ്യേഷ്‌ഠന്മാരൊക്കെ പഠിച്ചത്‌ അവിടെയായിരുന്നു.

കോളേജില്‍ എത്തിക്കഴിഞ്ഞപ്പോള്‍ മറ്റു കുട്ടികളോടൊപ്പം ചേര്‍ന്ന്‌ അവരുടെ ഫാഷനിലോ അവരോടൊപ്പം ചുറ്റി നടന്ന്‌ വലിയ ഹോട്ടലില്‍ നിന്ന്‌ ഭക്ഷണം കഴിക്കുന്നതിലോ എന്റെ പരാധീനതകള്‍കൊണ്ട്‌ എനിക്കു നിവൃത്തിയില്ലായിരുന്നു. കാരണം, അവരുടെ കൂട്ടത്തില്‍ പോയിട്ടുണ്ടെങ്കില്‍ ഒരിക്കല്‍ ഞാനും അവരെ സല്‍ക്കാരത്തിനു വിളിക്കണം. അപ്പോള്‍ ഞാനവിടത്തെ ലൈബ്രറിയില്‍ നിന്ന്‌ പുസ്‌തകമെടുത്ത്‌ സ്വകാര്യതയില്‍ ഒതുങ്ങിക്കൂടി.എനിക്ക്‌ ആരുമറിയാതെ ഒരു സ്വകാര്യജീവിതമുണ്ട്‌. മനസ്സില്‍ എന്തെങ്കിലും പേറി നടക്കുന്ന അവസ്ഥയില്‍ ഞാന്‍ സന്തോഷം കൊള്ളാറുണ്ട്‌. ഒരിക്കല്‍ ഇംഗ്ലീഷ്‌ പഠിപ്പിച്ചിരുന്ന ഹോസ്റ്റലിലെ വാര്‍ഡന്‍കൂടിയായിരുന്ന കെ.പി.പി മേനോന്‍, ഞാനന്ന്‌ ലൈബ്രറിയില്‍ നിന്നു കൊണ്ടുവന്ന ഒരു പുസ്‌തകം വായിക്കുകയായിരുന്നു. അദ്ദേഹത്തിന്‌ അത്‌ വലിയ അനുഭവമായിരുന്നു. വായനയോടുള്ള എന്റെ താത്‌പര്യംകൊണ്ട്‌ അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക്‌ വരാന്‍ പറഞ്ഞു. കുറെ ടൈറ്റിലുകളുടെ പേരു പറഞ്ഞു കൊണ്ട്‌ അവയൊക്കെ വായിക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ കുറെ നല്ല ഓര്‍മ്മകള്‍ കോളേജ്‌ ജീവിതത്തിലുണ്ടായിരുന്നു......